ജയ്പൂര്‍: ദുൈബയില്‍ നിന്നെത്തിയ 85 വയസുകാരന് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുവട്ടം പരിശോധിച്ച ശേഷമാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജയ്പൂരില്‍ 85 വയസുകാരന് കൊവിഡ്-19 സ്ഥിരീകരിച്ചു - ജയ്പൂര്‍
സ്പൈസ് ജെറ്റിന്‍റെ ദുബൈ ജയ്പൂര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും രോഹിത് കുമാര്‍ സിംഗ് അറിയിച്ചു. സ്പൈസ് ജെറ്റിന്‍റെ ദുബൈ ജയ്പൂര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി അടുത്ത ബന്ധമുള്ള 235 പേരെ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച്ച ഇറ്റലിയില്‍ നിന്നുമെത്തിയ ദമ്പതികള്‍ക്ക് കൊറോണ സ്ഥരീരികരിച്ചിരുന്നു.