കൊറോണ വൈറസ്; ഒഡീഷയിൽ 83 പേർ നിരീക്ഷണത്തിൽ - കൊറോണ വൈറസ്
കൊറോണ ബാധിച്ച വിവിധ രാജ്യങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങിയെത്തിയവരെയാണ് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്
![കൊറോണ വൈറസ്; ഒഡീഷയിൽ 83 പേർ നിരീക്ഷണത്തിൽ Coronavirus Odisha government on Coronavirus SCB Medical College and Hospital People under home quarantine in Odisha Odisha Coronavirus news കൊറോണ വൈറസ് ഒഡീഷയിൽ 83 പേർ നിരീക്ഷണത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6076541-1028-6076541-1581700829672.jpg)
കൊറോണ വൈറസ്; ഒഡീഷയിൽ 83 പേർ നിരീക്ഷണത്തിൽ
ഭുവനേശ്വർ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ 83 പേർ നിരീക്ഷണത്തിൽ. കൊവിഡ് 19 ബാധിച്ച വിവിധ രാജ്യങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് മടങ്ങിയെത്തിയവരെയാണ് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. വൈറസ് സ്ഥരീകരണത്തിനായി ഒഡീഷ ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. വൈറസിനെക്കുറിച്ച് ആളുകളുടെ ചോദ്യത്തിന് മറുപടി നൽകാൻ ഒരു ഹെൽപ്പ്‌ലൈൻ നമ്പറും ഉണ്ട്. രക്തസാമ്പിൾ നൽകിയ മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.