കേരളം

kerala

ETV Bharat / bharat

സര്‍ക്കാര്‍ വിലക്ക് മറികടന്ന് വിവാഹം നടത്തി; മുംബൈയില്‍ ആറ് പേര്‍ക്കെതിരെ കേസ് - covid 19

സിഗ്‌നല്‍ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയില്‍ ശനിയാഴ്‌ചയാണ് വിവാഹം നടന്നത്.

സര്‍ക്കാര്‍ വിലക്ക് മറികടന്ന് വിവാഹം  മുംബൈ  ആറ് പേര്‍ക്കെതിരെ കേസ്  covid 19  wedding function
സര്‍ക്കാര്‍ വിലക്ക് മറികടന്ന് വിവാഹം നടത്തി; മുംബൈയില്‍ ആറ് പേര്‍ക്കെതിരെ കേസ്

By

Published : Mar 22, 2020, 6:22 PM IST

മുംബൈ: മുംബൈയിലെ ലത്തൂരില്‍ സര്‍ക്കാര്‍ വിലക്ക് മറികടന്ന് വിവാഹം നടത്തിയ ആറ് പേര്‍ക്കെതിരെ കേസെടുത്തു. ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വധുവിന്‍റെയും വരന്‍റെയും കുടുംബത്തിൽ നിന്നുള്ള നാല് പേര്‍, വിവാഹച്ചടങ്ങ് നടത്തിയ പുരോഹിതൻ, ഓഡിറ്റോറിയം ഉടമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സിഗ്‌നല്‍ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയില്‍ ശനിയാഴ്‌ചയാണ് വിവാഹം നടന്നത്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങൾ ലംഘച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മുനിസിപ്പല്‍ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

ABOUT THE AUTHOR

...view details