കൊറോണ വൈറസ്; ഡല്‍ഹിയില്‍ അഞ്ച് പേരെ സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി - കൊറോണ വൈറസ്
കൊറോണയുടെ അടിസ്ഥാന ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മുൻകരുതലായാണ് ഇവരെ ഐടിബിപി കേന്ദ്രത്തിൽ നിന്നും മാറ്റിയത്
ന്യൂഡൽഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാനിൽ നിന്നും വന്നവരിൽ അഞ്ച് പേരെ ഐടിബിപി കേന്ദ്രത്തിൽ നിന്നും ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പുരുഷൻമാരെയും രണ്ട് സ്‌ത്രീകളെയുമാണ് സഫ്‌ദർജംഗിലേക്ക് മാറ്റിയത്. കൊറോണയുടെ അടിസ്ഥാന ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മുൻകരുതലായാണ് ഇവരെ ഐടിബിപി കേന്ദ്രത്തിൽ നിന്നും മാറ്റിയത്. ഡൽഹിയിലെ ഐടിബിപി കേന്ദ്രത്തിൽ വുഹാനിൽ നിന്ന് വന്ന 406ഓളം പേര്‍ നിരീക്ഷണത്തിലാണ്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ , ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയുമായി ചേർന്ന് എല്ലാ ആളുകളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചതായും എയിംസ്, പൂനെ എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചതായും റിപ്പോർട്ട് ഉണ്ട്. നിലവിൽ 600 ഓളം ഇന്ത്യക്കാരെയാണ് വുഹാനിൽ നിന്ന് ഒഴിപ്പിച്ചത്.