ഹൈദരാബാദ്:ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഹോങ്കോങ്ങില്‍ നിന്നുള്ള വിമാനത്തിലെത്തിയവരെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയ്‌ക്ക് വിധേയരാക്കി. 262 യാത്രക്കാരെയാണ് പരിശോധിച്ചത്. എന്നാല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തെര്‍മല്‍ ഇമേജിങ് സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഹോങ്കോങ്ങില്‍ നിന്ന് നേരിട്ടെത്തുന്ന വിമാനത്താവളമായതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നുള്ളവര്‍ ഹോങ്കോങ് മുഖാന്തിരമാണ് ഹൈദരാബാദിലേക്കെത്തുന്നത്.
കൊറോണ വൈറസ്; ഹോങ്കോങ്ങില്‍ നിന്നെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന
262 യാത്രക്കാരെയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയ്‌ക്ക് വിധേയരാക്കിയത്
കൊറോണ വൈറസ്; ഹോങ്കോങ്ങില്‍ നിന്നെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന
ചൈനയില്‍ വൈറസ് ബാധ ശക്തമാകുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ വിമാനകമ്പനികളും പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഇതുവരെ 571 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിൽ താല്‍കാലികമായി യാത്രാ വിലക്ക് ഏർപ്പെടുത്തി.