ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 11 ആയി. ചികിത്സയിൽ കഴിഞ്ഞിരുന്ന 13 വയസുകാരിയും ടോങ്ക് ജില്ലയിൽ നിന്നുള്ള 60 വയസുകാരനുമാണ് മരിച്ചത്. ഇയാൾ പ്രമേഹ രോഗി കൂടിയായിരുന്നു.
രാജസ്ഥാനിൽ രണ്ട് പേർ കൂടി മരിച്ചു; 104 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാനിൽ രണ്ട് പേർ കൂടി മരണം
ജയ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 341 പേർക്കാണ് ജയ്പൂരിൽ രോഗം സ്ഥിരീകരിച്ചത്.
![രാജസ്ഥാനിൽ രണ്ട് പേർ കൂടി മരിച്ചു; 104 പേർക്ക് കൂടി കൊവിഡ് Jaipur corona death Coronavirus in Rajasthan Ashok Gehlot COVID-19 in Rajasthan new COVID-19 cases in Rajasthan രാജസ്ഥാനിൽ രണ്ട് പേർ കൂടി മരണം 104 പേർക്ക് കൂടി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6769219-770-6769219-1586751593703.jpg)
സംസ്ഥാനത്ത് 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 804 ആയി. പുതിയ കേസുകളിൽ 15 എണ്ണം ബൻസ്വരയിലും 12 എണ്ണം ടോങ്കിലും ബോട്ടാനറിൽ എട്ട്, കോട്ടയിൽ ഏഴ്, നാഗൗറിൽ അഞ്ച്, ചുരുവിൽ മൂന്ന്, ഹനുമാൻഗഡിൽ രണ്ട് എന്നിങ്ങനെയാണ് രോഗ ബാധ. ജയ്സാൽമീർ, സിക്കാർ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചവർ ഇറാനിൽ നിന്നുള്ളവരാണ്. ജയ്പൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 341 പേർക്കാണ് ജയ്പൂരിൽ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായി വിപുലമായ സർവേയും സ്ക്രീനിങ്ങും നടത്തുന്നുണ്ട്.