ചെന്നൈ: കൊവിഡ് 19 ബാധിച്ച് തമിഴ്‌നാട്ടില്‍ ആദ്യ മരണം. ഇതോടെ രാജ്യത്ത് കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 11 ആയി. മധുരൈ രാജാജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 54 കാരനാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്‌തു.
കൊവിഡില്‍ തമിഴ്‌നാട്ടില്‍ ആദ്യ മരണം - covid 19 latest news
മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്.
കൊവിഡില്‍ തമിഴ്‌നാട്ടില്‍ ആദ്യ മരണം
പ്രമേഹം, അമിത രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ രോഗിക്കുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തമിഴ്‌നാട്ടില്‍ മാത്രം 18 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ആശുപത്രി വിട്ടിരുന്നു.