അതിര്‍ത്തിയില്‍ 170 നേപ്പാള്‍ സ്വദേശികളെ തടഞ്ഞു - Bengal minister gautam deb
ഡാര്‍ജിലിങിലെ ഇന്ത്യ- നേപ്പാൾ ബോർഡർ ഇപ്പോഴും തുറന്നുപ്രവർത്തിക്കുകയാണെങ്കിലും കൊവിഡ് 19 പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും സന്ദർശകരെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെന്ന് ബംഗാൾ ടൂറിസം വകുപ്പ് മന്ത്രി ഗൗതം ദേബ് അറിയിച്ചു.
കൊൽക്കത്ത: നേപ്പാളിൽ നിന്നെത്തിയ സന്ദർശകരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം തടഞ്ഞതായി ബംഗാൾ ടൂറിസം വകുപ്പ് മന്ത്രി അറിയിച്ചു. ഇന്ത്യൻ സന്ദർശനത്തിനെത്തിയ 170 പേരെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കിയതിന് ശേഷമാണ് രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്നതെന്ന് ഗൗതം ദേബ് വ്യക്തമാക്കി. ഡാര്‍ജീലിങിലെ പാനിതങ്കി മേഖലയിലെ ഇന്ത്യ- നേപ്പാൾ ബോർഡർ ഇപ്പോഴും തുറന്നുപ്രവർത്തിക്കുകയാണെങ്കിലും കൊവിഡ് 19 പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും സന്ദർശകരെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, വിദേശത്ത് നിന്നെത്തുന്നവർ പരിശോധനയ്‌ക്ക് വിധേയമായ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിക്കണം. അല്ലാത്ത പക്ഷം, കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.