കേരളം

kerala

ETV Bharat / bharat

കൊവിഡിനെതിരെ പോരാടുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗി ആദിത്യനാഥ് - കൊവിഡ് 19

കൊവിഡ് വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രൂപകൽപന ചെയ്ത 'ചികിത്സ സേതു' ആപ്പിന്‍റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Chikitsa Setu app Corona warriors Yogi Adityanath COVID-19 chain ലക്‌നൗ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് 19 'ചിക്കിത്സ സേതു'
കൊവിഡ് വൈറസിനെതിരെ പോരാടുന്ന യോദ്ധാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗി ആദിത്യനാഥ്

By

Published : May 20, 2020, 12:37 PM IST

ലക്‌നൗ: ഇന്ത്യയിൽ കൊവിഡ് വൈറസിനെതിരെ പോരാടുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രൂപകൽപന ചെയ്ത 'ചികിത്സ സേതു' ആപ്പിന്‍റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, നഴ്‌സുമാർ, വാർഡ് ബോയ്സ്, സ്വീപ്പർമാർ, മുൻ നിരയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഞങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതയോടെയും സുതാര്യമായി നടപ്പിലാക്കുന്നതിലൂടെയും വൈറസിനെ പരാജയപ്പെടുത്താൻ നമ്മുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസിനെ നേരിടാൻ വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽ ചില ആശുപത്രികൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നു. അത്തരമൊരു സാഹചര്യത്തിന് 'ചികിത്സ സേതു' ആപ്ലിക്കേഷനിലൂടെ പരിശീലനം സുഗമമാക്കിയിട്ടുണ്ട്. മരുന്നുകളിലെ പരിശീലനവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊവിഡ് വൈറസിനെ തകർക്കാനായി നമ്മൾ സ്വയം തയാറാകണം. നമ്മുടെ ചുമതലകൾ നിറവേറ്റുന്നതിന് 'ചികിത്സ സേതു ആപ്പ്' സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details