ഹൈദരാബാദ്: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞരുന്നയാളെ കാണാനില്ല. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരേന്ദർ സിങ് എന്ന യുവാവിനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ശാരീരിക അസ്വസ്ഥകളും കൊവിഡ് ലക്ഷണങ്ങളും ഉള്ളതിനാൽ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗിയെ കാണാതായതിനെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെന്ന് നരേന്ദർ സിങിന്‍റെ സഹോദരൻ പറഞ്ഞു. മംഗൽഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഹൈദരാബാദില്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞരുന്നയാളെ കാണാതായി - കാണ്മാനില്ല
ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരേന്ദർ സിങ് എന്ന യുവാവിനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞരുന്നയാളെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽനിന്ന് കാണ്മാനില്ല
അതേസമയം രോഗലക്ഷണമുള്ള ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മാത്രമേ ഗാന്ധി ആശുപത്രിയില്‍ ചികിത്സ നൽകൂ എന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു.