ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഒന്നാണ് ‘ദാരിദ്ര്യം’. കൊവിഡ്-19 മഹാമാരിയുടെ സമയത്ത് ഉപജീവനം ഇല്ലാത്തത് മൂലം ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും ജീവിതത്തിലേക്ക് വീണുപോയ ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ അവസ്ഥയെ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സംഗ്രഹിക്കുന്നു. അടിസ്ഥാന മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കൊറോണ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമുള്ള 1.31 കോടി ജനങ്ങളെ ഇതിനകം ബാധിച്ച കൊവിഡ് ആറ് ലക്ഷത്തിന് മേല്‍ ആളുകളുടെ ജീവൻ അപഹരിക്കുക മാത്രമല്ല, രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 69 കോടി ആളുകൾ ശരിയായ പോഷകാഹാരക്കുറവുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ ആശങ്കാജനകമാണ്. ഇന്ത്യൻ ചേംബർ ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊവിഡ്-19 കാരണം കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളിലേക്ക് ഏകദേശം 13.2 കോടി ആളുകളെ കൂടി ചേർക്കാം. ലോകമെമ്പാടുമുള്ള 300 കോടി ആളുകൾ സ്വയം ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം വാങ്ങാനും കഴിക്കാനും കഴിയാത്തവരാണെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തി. കൊറോണ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയും മുതിർന്നവർക്ക് തൊഴിൽ നഷ്ടപ്പെടുകയും കുട്ടികളുടെ സ്കൂളുകൾ അടയ്ക്കുകയും അതുവഴി ഉച്ചഭക്ഷണ പദ്ധതിയിലൂടെ ഉച്ചഭക്ഷണം നഷ്ടപ്പെടുകയും ചെയ്യുന്നതിലൂടെ, പട്ടിണി പോലുള്ള വലിയ പ്രതിസന്ധിയുടെ അടിസ്ഥാനപരമായി ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുകയാണ്. തങ്ങളുടെ പൗരന്മാർക്ക് ശരിയായ പോഷകാഹാരം നല്‍കുന്നതിലൂടെ 2030 ഓടെ ആരോഗ്യ പരിപാലനച്ചെലവിൽ പ്രതിവർഷം 1,30,000 കോടി ഡോളര്‍ ലാഭിക്കാൻ കഴിയുമോ എന്നു ചിന്തിക്കാന്‍ കൊറോണ ലോക സർക്കാരുകളെ പ്രേരിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ, 2030 ഓടെ കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ നഷ്‌ടപ്പെടുമെന്ന ഭീഷണി വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണയ്‌ക്ക് പുറമേ, പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, വെട്ടുക്കിളി ബാധ എന്നിവയും പൊതുവേ ജനങ്ങളുടെ സാമൂഹിക ജീവിത സാഹചര്യങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
സുസ്ഥിര സാമ്പത്തിക വികസനത്തിന് പ്രതിസന്ധി സൃഷ്ടിച്ച് കൊവിഡ് - Corona stalls sustainable economic development
കഴിഞ്ഞ വർഷം 69 കോടി ആളുകൾക്ക് പോഷകാഹാരക്കുറവുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യൻ ചേംബർ ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ കണക്കുകളിലേക്ക് ഏകദേശം 13.2 കോടി ആളുകളെ കൂടി ഈ വർഷം ചേർക്കാം.
ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പുരോഗതിയുടെ പാതയിൽ സമന്വയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അജണ്ട 2015ൽ 193 രാജ്യങ്ങൾ അംഗീകരിച്ചിരിന്നു. പതിനഞ്ച് വർഷത്തെ പ്രവർത്തന ചലനാത്മകതയുടെ വാർഷിക വിലയിരുത്തലുകളുമായി മുന്നോട്ട് പോകുന്ന ഇന്ത്യപ്പോലുള്ള രാജ്യങ്ങളുടെ ബൃഹദ് സംരംഭങ്ങളെ കൊവിഡ് പകർച്ചവ്യാധി ശക്തമായി ബാധിച്ചു. ലോകമെമ്പാടുമുള്ള ദാരിദ്ര്യ നിർമാർജനമാണ് ആദ്യത്തെ ലക്ഷ്യം, പട്ടിണി നിർമാർജനം രണ്ടാമത്തേതാണ്. നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവ മറ്റ് ലക്ഷ്യങ്ങള്‍ ആണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ അശ്രാന്തം ശ്രമിക്കുമ്പോൾ, കൊവിഡ്-19 പ്രഹരത്തിലൂടെ ഇന്ന് വരെയുള്ള നേട്ടങ്ങള്‍ നഷ്ടപ്പെടുകയും സമ്പദ്‌വ്യവസ്ഥയുടെ ശോഷിക്കുകയും ചെയ്യുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ തേടി വാർഷികാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ മാനദണ്ഡങ്ങൾ സമയബന്ധിതമായി അവലോകനം ചെയ്ത് സാമ്പത്തിക ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്ന ഇന്ത്യയിലെ സ്ഥിതി ഇപ്പോൾ മോശമാണ്.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹികകാര്യ വകുപ്പിന്‍റെ പഠനത്തില്‍, ലോകത്തെ 160 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളിൽ പകുതിയോളം വരുന്ന മേഖലയിലെ തൊഴിലാളികളുടെ വരുമാനം വെട്ടിക്കുറച്ചതായും, ഇത് ആഗോള സാമ്പത്തിക സൂചികയെ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരിന്നു. രോഗപ്രതിരോധ കുത്തിവയ്പ്പുകളും മറ്റ് പോഷകാഹാര പരിപാടികളും നേരിട്ട തടസ്സങ്ങൾ ഈ വർഷം മാതൃമരണത്തിൽ വർദ്ധനവിന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ്-19നെ തുടര്‍ന്നു സ്കൂളുകൾ അടച്ചതുമൂലം 157 കോടി കുട്ടികള്‍ക്ക് സ്കൂളിലെ അവസരങ്ങള്‍ നസ്ഥപെട്ടെന്നും കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാൽ കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നേരിട്ടെന്നും യുഎൻ കണക്കാക്കുന്നു. ഈ രീതിയിൽ, കൊറോണ ഇന്നത്തെ തലമുറയെ മാത്രമല്ല, രാജ്യത്തിന്‍റെ ഭാവിയെയും ബാധിക്കുന്നു. ജിഡിപിയുടെ 6.2 ശതമാനം അധികമായി ഇന്ത്യ ചെലവഴിച്ചാൽ മാത്രമേ ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്ന് ഇന്ത്യൻ സർക്കാരിന്‍റെ നിതി ആയോഗ് പറയുന്നു. ഓരോ രാജ്യവും നിലവിലെ സാമ്പത്തിക പ്രതിസന്ധി നിലവിലെ എങ്ങനെ നേരിടുന്നു എന്നത് സർക്കാരുകളുടെ പ്രകടനത്തിന് ഇത് ഒരു വലിയ പരീക്ഷണമായിരിക്കും.