ആന്ധ്രാപ്രദേശില്‍ മന്ത്രിക്ക് കൊവിഡ് - ആന്ധ്രാപ്രദേശില്‍ മന്ത്രിക്ക് കൊവിഡ്
പിന്നോക്ക സമുദായ വികസന വകുപ്പ് മന്ത്രി ശ്രീനിവാസ വേണു ഗോപാലകൃഷ്‌ണയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശില്‍ മന്ത്രിക്ക് കൊവിഡ്
അമരാവതി:ആന്ധ്രാപ്രദേശ് പിന്നോക്ക സമുദായ വികസന വകുപ്പ് മന്ത്രി ശ്രീനിവാസ വേണു ഗോപാലകൃഷ്‌ണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കാക്കിനഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. മന്ത്രി തന്നെയാണ് കൊവിഡ് ബാധിച്ച വിവരം പ്രസ്‌താവനയിലൂടെ പുറത്തുവിട്ടത്. ചിറ്റൂര്‍ ജില്ലയിലെ സത്യവേദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കോണേട്ടി ആടിമുളത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുപ്പതിയിലെ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.