കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരിൽ കൊവിഡ് ബാധിതർ 200 കടന്നു - Corona-positive cases

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ജിംനേഷ്യം, പാർക്കുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളും അടച്ചിരുന്നു.

ജമ്മുകശ്‌മീരിൽ കൊവിഡ് ബാധിതർ 200 കടന്നു  Corona-positive cases soar past 200 mark in JK: Officials  ജമ്മുകശ്‌മീർ  Corona-positive cases  കൊവിഡ് ബാധിതർ
കൊവിഡ്

By

Published : Apr 14, 2020, 12:00 PM IST

ശ്രീനഗർ: ജമ്മുകശ്‌മീരിൽ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. ആളുകളുടെ നീക്കത്തിനും സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ സുരക്ഷാ സേന മിക്ക സ്ഥലങ്ങളിലും പ്രധാന റോഡുകൾ അടച്ചുപൂട്ടുകയും മറ്റ് പലയിടത്തും തടസ്സങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പാസുള്ളവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. നിരോധന ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

താഴ്വരയിലുടനീളം പ്രഖ്യാപിച്ച ഹോട്ട് സ്പോട്ട് മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കിയതിനാൽ ജനങ്ങൾ അവരുടെ വീടുകളിൽ തന്നെ തുടരേണ്ടിവരും. അതേസമയം, ഫാർമസികളും പലചരക്ക് സാധനങ്ങളും തുറന്ന് പ്രവർത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ജിംനേഷ്യം, പാർക്കുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളും അടച്ചിരുന്നു. ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. കശ്‌മീരിലെ ആദ്യത്തെ പോസിറ്റീവ് കേസ് കണ്ടെത്തിയതിന് ശേഷമാണ് നടപടികൾ സ്വീകരിച്ചത്.

ABOUT THE AUTHOR

...view details