ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 2,474 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,01,865 ആയി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 43,095 കൊവിഡ് പരിശോധനയാണ് നടത്തിയത്. ഇതിലാണ് 2,474 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഏഴ് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 744 ആയി.
തെലങ്കാനയിൽ കൊവിഡ് രോഗികൾ ഒരു ലക്ഷം കടന്നു - കൊറോണ വൈറസ്
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 43,095 കൊവിഡ് പരിശോധനയാണ് നടത്തിയത്
തെലങ്കാനയിൽ കൊവിഡ് രോഗികൾ ഒരു ലക്ഷം കടന്നു
നിലവിൽ 22,386 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 12,039 പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. ഇതുവരെ 8,91,173 കൊവിഡ് പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയതെന്നും 8,91,173 പേര്‍ ഹോം ഐസൊലേഷനിൽ ഉണ്ടെന്നും അധികൃതർ പറഞ്ഞു. ഹൈദരാബാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ 447 പേർക്കും രംഗറെഡ്ഡി ജില്ലയില്‍ 201 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 77.29 ആണെന്നും 18,007 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതെന്നും അധികൃതർ അറിയിച്ചു.