അടച്ചിടലിന്‍റെ പ്രത്യാഘാതം നിര്‍ധനരില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ ആശ്വാസം സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ചു. 1.7 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ സാമ്പത്തിക നടപടികള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള ഒന്നാം പാദത്തില്‍, കാരുണ്യമായും പണമായും വിതരണം ചെയ്യപ്പെടുമ്പോള്‍, അത് പൂർണമായി വരുമാന പിന്തുണയാണ് ലക്ഷ്യമിടുന്നത്. 'പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന' എന്ന പേരില്‍ അറിയപ്പെടുന്ന ഈ നടപടികള്‍ സമൂഹത്തിലെ പാര്‍ശ്വവര്‍ത്തികളായ വിഭാഗങ്ങളെ പരിരക്ഷിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, വിധവകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവരാണ് ഇതിൽ ഉൾപ്പെടുന്നത്. നേരിട്ട് പണം ബാങ്കിലേക്ക് നല്‍കിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയും വരുമാന പിന്തുണ നല്‍കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് പറയാം. എന്നാലിത് സര്‍ക്കാരിന് വീണ്ടും വർധിപ്പിക്കേണ്ടതായി വരും. ഒരു പക്ഷെ ഇതു കഴിഞ്ഞ് അടുത്ത ഘട്ടത്തിലും വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉയരും. പ്രത്യേകിച്ച് അടച്ചിടലിന്‍റെ കാലയളവ് നീട്ടിയാല്‍ ഉണ്ടാകാന്‍ പോകുന്ന അതിഭീമമായ അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തില്‍.
ഇതിനൊക്കെ പുറമെ, അടച്ചുപൂട്ടല്‍ മൂലമുണ്ടാകുന്ന ചില ചെലവുകള്‍ അത് ബാധിച്ചവരില്‍ പിന്തുടര്‍ച്ചയായി മാറുമെന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതായുണ്ട്. ഉദാഹരണത്തിന് പെന്‍ഷന്‍ പിന്‍ വലിക്കല്‍ (വിരമിക്കല്‍ സമ്പാദ്യങ്ങള്‍) പോലുള്ളവയിൽ സംസ്ഥാനത്തിനും ചെലവേറും. സാമ്പത്തിക സമാശ്വാസ നടപടികളുടെ വലിപ്പവും അതിനു വേണ്ടി വരുന്ന ചെലവിന്‍റെ വിതരണവും ഒരുപോലെ സര്‍ക്കാരിന്‍റെ പണദൗര്‍ലഭ്യതയില്‍ പ്രതിഫലിക്കും.
എന്തൊക്കെയാണ് വിട്ടു പോയിട്ടുള്ളത്?
ആശ്വാസ പാക്കേജ് ബിസിനസ് അല്ലെങ്കില്‍ ഉൽപാദക മേഖലയെ കാര്യമായി പരിഗണിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇടത്തരം, ചെറുകിട, സൂക്ഷ്‌മ വ്യവസായ സ്ഥാപനങ്ങള്‍ പോലുള്ളവയ്‌ക്ക് പ്രത്യേക പിന്തുണ ആവശ്യമായി വരും. അവയാണ് അടച്ചു പൂട്ടലിലും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. പരിമിതവും, എന്നാല്‍ നിശ്ചിത ലക്ഷ്യത്തില്‍ ശ്രദ്ധ ഊന്നുന്നതുമായ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ പിന്നീട് ഒരു ഘട്ടത്തില്‍ വ്യത്യസ്തമായി പരിഗണിക്കപ്പെട്ടേക്കും. പക്ഷെ അത്തരം നിർദേശങ്ങളോ അതു സംബന്ധിച്ച വ്യക്തതയോ ഇതുവരെ ഇല്ല.