അമരാവതി:ഗുണ്ടൂർ ജില്ലയിലെ തദെപ്പള്ളിയിൽ താമസ സൗകര്യം നൽകിയിട്ടും സ്വന്തം സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തി ചാർജ്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി നിരവധി അതിഥി തൊഴിലാളികളെ റോഡിൽ കണ്ടതിനെത്തുടർന്ന് ഗുണ്ടൂർ ജില്ലാ ജോയിന്‍റ് കലക്ടറുമായും കൃഷ്ണ ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിക്കുകയും അഭയ ക്യാമ്പുകളിൽ തൊഴിലാളികളെ പാർപ്പിക്കാനും അവർക്ക് ഭക്ഷണവും വെള്ളവും ക്രമീകരിക്കാനും നിർദേശിച്ചു.
ആന്ധ്രാപ്രദേശില്‍ അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു - അതിഥി തൊഴിലാളി
ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം അവരിൽ പലരും സൈക്കിളിൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ചു. തദെപള്ളി വച്ച് പൊലീസ് അവരെ തടയുകയും ലാത്തി ചാർജ് ചെയ്ത് തിരിച്ചയക്കുകയും ചെയ്തു.
ശ്രമിക് പ്രത്യേക ട്രെയിൻ വഴി തൊഴിലാളികളെ അവരുടെ സംസ്ഥാനത്തേക്ക് അയയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം അവരിൽ പലരും സൈക്കിളിൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ചു. തദെപള്ളി വച്ച് പൊലീസ് അവരെ തടയുകയും ലാത്തി ചാർജ് ചെയ്ത് തിരിച്ചയക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ആന്ധ്രാപ്രദേശിലൂടെ സ്വന്തം സംസ്ഥാനങ്ങളായ ഒഡീഷ, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലേക്ക് മടങ്ങുകയാണ്.