കളിയിക്കാവിള കൊലപാതകം; കേസ് എൻഐഎക്ക് കൈമാറിയേക്കും - NIA investigation
കേസിൽ അറസ്റ്റിലായ അബ്‌ദുൽ ഷമീം (29), തൗഫീക്ക് (27) എന്നിവരെ കുഴിതുരൈ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജനുവരി 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു
ളിയിക്കാവിളിയിലെ എഎസ്ഐ വിൽസൺ കൊലപാതകം:കേസ് എൻഐഎക്ക് കൈമാറിയേക്കും
ചെന്നൈ: കളിയിക്കാവിളയിലെ എഎസ്ഐ വിൽസൺ കൊലപാതക കേസ് തമിഴ്‌നാട് സർക്കാർ എൻഐഎക്ക് കൈമാറിയേക്കും. പ്രതികൾക്ക് വ്യാജ സിം കാർഡുകൾ നൽകി കൊലപാതകികളെ സഹായിച്ചെന്നാരോപിച്ചാണ് അനിഫ് ഖാൻ, ഇമ്രാൻ ഖാൻ, അബ്‌ദുൽ സയിദ് എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ അറസ്റ്റിലായ അബ്‌ദുൽ ഷമീം (29), തൗഫീക്ക് (27) എന്നിവരെ കുഴിതുരൈ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജനുവരി 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കേരളത്തിലെ ഐഎസ് പ്രവർത്തകരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.