കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു
കൊവിഡ് ബാധിച്ച് കൊൽക്കത്തയിൽ മരിക്കുന്ന രണ്ടാമത്തെ പൊലീസുകാരനാണ്
കൊൽക്കത്ത: കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു. ഹൗറയിലെ കമ്മീഷണറേറ്റിൽ ജോലി ചെയ്യിതിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചൊവ്വാഴ്ച ആശുപത്രിയിൽ വച്ച് മരിച്ചത്. ഹൗറ ഹോസ്പിറ്റലിലെ ആദ്യ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവ് ആയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൊവിഡ് ബാധിച്ച് കൊൽക്കത്തയിൽ മരിക്കുന്ന രണ്ടാമത്തെ പൊലീസുകാരനാണ്.