ലഖ്‌നൗ: ലോക്‌ഡൗൺ ഉത്തരവ് ലംഘിച്ചുവെന്ന പേരില്‍ മധ്യപ്രദേശിൽ നിന്ന് തിരികെയെത്തിയ തൊഴിലാളികളെ തവളച്ചാട്ടം ചെയ്യിപ്പിച്ച് പൊലീസ്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബരേലി-ബദാൻ റോഡിലാണ് സംഭവം. സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തി വീശുന്നതും കാണാം. മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്ന് ബദ്വാൻ ജില്ലയിലേക്ക് തിരിച്ചു വന്ന യുവാക്കളായ തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.
ലോക്‌ഡൗൺ ലംഘനം; തൊഴിലാളികൾക്ക് തവളച്ചാട്ടം
മധ്യ പ്രദേശിൽ നിന്ന് തിരികെയെത്തിയ തൊഴിലാളികളെയാണ് ലോക്‌ഡൗൺ ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് പൊലീസ് തവളച്ചാട്ടം ചെയ്യിച്ചത്.
ലോക്‌ഡൗൺ ഉത്തരവ് ലംഘനം; തൊഴിലാളികളെ തവളച്ചാട്ടം ചെയ്യിപ്പിച്ച് പൊലീസ്
ഒരു വർഷം മുൻപ് നിയമിതനായ പ്രൊബേഷൻ പിരീഡിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ ചെയ്‌തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുദ്ധയില്ലായ്മയാണ് ഇതിലൂടെ കാണുന്നതെന്നും മുതിർന്ന പൊലീസ് സൂപ്രണ്ട് അശോക് കുമാർ ത്രിപാഠി പറഞ്ഞു. അതേ സമയം അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് എസ്എസ്‌പി പറഞ്ഞു.