കേരളം

kerala

നിയന്ത്രണം ലംഘിച്ച് കറങ്ങി നടന്നവർക്ക് ശിക്ഷ; സോഷ്യല്‍ മീഡിയില്‍ തരംഗം

By

Published : Mar 23, 2020, 10:47 AM IST

അനാവശ്യമായി കറങ്ങി നടന്ന മൂന്ന് പേരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഏത്തമിടിയിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

sit-ups in Pune  Janata curfew  Janata curfew in Pune  Pune  സോഷ്യൽ മീഡിയയിൽ വൈറലായി  പോലീസുകാരൻ മൂന്ന് പേരെ ഏത്തമിടിയിക്കുന്ന വീഡിയോ
പോലീസുകാരൻ മൂന്ന് പേരെ ഏത്തമിടിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

പൂനെ : കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കർശന നിയന്ത്രണങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുവിനോട് മികച്ച പ്രതികരണമാണ് ഭാരതം മുഴുവൻ പ്രകടിപ്പിച്ചത്. എന്നാല്‍ ജനതാ കർഫ്യുവിനിടെ അനാവാശ്യമായി കറങ്ങി നടന്നവർക്ക് മാതൃകപരമായി നല്‍കിയ ശിക്ഷ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. പൂനെയിലാണ് സംഭവം. അനാവശ്യമായി കറങ്ങി നടന്ന മൂന്ന് പേരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഏത്തമിടിയിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജനത കർഫ്യൂവിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് മൂന്നുപേരും പറഞ്ഞതായും അവരുടെ നിഷ്‌കളങ്കഭാവം കണ്ടതിനാല്‍ ചെറിയ ശിക്ഷ നല്‍കി വിട്ടയച്ചു എന്നും പൊലീസ് വ്യക്തമാക്കി.

ജനത കർഫ്യൂ വേഴളയിൽ യാതൊരു കാരണവുമില്ലാതെ തെരുവിൽ കറങ്ങുകയായിരുന്നു ഇവർ

ABOUT THE AUTHOR

...view details