റായ്‌പൂര്‍:ചത്തീസ്‌ഗഢിലെ റായ്‌പൂര്‍ ജില്ലയില്‍ നക്‌സലുകളുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹെഡ് കോണ്‍സ്റ്റബിള്‍ രാം പ്രസാദ് ഭഗതിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ഓര്‍ച്ച ഗ്രാമത്തിലെ ആഴ്‌ച ചന്തയില്‍ വെച്ചാണ് നക്‌സല്‍ ആക്രമണം ഉണ്ടായത്. പട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് സംഘത്തില്‍പ്പെട്ട രാം പ്രസാദ് ഭഗതിനെ ഗ്രാമീണരുടെ വേഷത്തിലെത്തിയ നക്‌സലുകള്‍ കോടാലി ഉപയോഗിച്ച് തലക്കടിക്കുകയും അദ്ദേഹത്തിന്‍റെ തോക്ക് കൈവശപ്പെടുത്തുകയുമായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നക്‌സല്‍ ആക്രമണത്തില്‍ ചത്തീസ്‌ഗഢില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് - Chhattisgarh
പട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് സംഘത്തില്‍പ്പെട്ട രാം പ്രസാദ് ഭഗതിനെ ഗ്രാമീണരുടെ വേഷത്തിലെത്തിയ നക്‌സലുകള്‍ കോടാലി ഉപയോഗിച്ച് തലക്കടിക്കുകയും അദ്ദേഹത്തിന്‍റെ തോക്ക് കൈവശപ്പെടുത്തുകയുമായിരുന്നു.
നക്‌സല്‍ ആക്രമണം; ചത്തീസ്‌ഗഢില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. നക്‌സലുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് സുപ്രണ്ട് മോഹിത് ഗാര്‍ഗ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.