ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ബാങ്കില്‍ വച്ച് ജീവനക്കാരിയെ പൊലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭവത്തില്‍ ഇടപെടണമെന്ന് പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി അറിയിച്ചു.
ഗുജറാത്തില്‍ ബാങ്ക് ജീവനക്കാരിക്ക് നേരെ ആക്രമണം; കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി - ഗുജറാത്തില്‍ ബാങ്ക് ജീവനക്കാരിക്ക് നേരെ ആക്രമണം
എല്ലാ ബാങ്ക് ജീവനക്കാരുടെയും സുരക്ഷ പ്രധാനമാണ്. അവരുടെ സുരക്ഷയ്‌ക്കും അഭിമാനത്തിനും ഭീഷണിയുണ്ടാകരുതെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്‌തു
തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവമുണ്ടായത്. തുടര്‍ന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എല്ലാ ബാങ്ക് ജീവനക്കാരുടെയും സുരക്ഷ പ്രധാനമാണ്. പ്രതിസന്ധി ഘട്ടത്തിലും ബാങ്കിങ് സേവനങ്ങള്‍ രാജ്യത്തെ ബാങ്കുകള്‍ ഉറപ്പാക്കുന്നു. അവരുടെ സുരക്ഷയ്‌ക്കും അഭിമാനത്തിനും ഭീഷണിയുണ്ടാകരുതെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്‌തു. പൊലീസ് കമ്മിഷണര്‍ ഭരംഭട്ടുമായി സംസാരിച്ചെന്നും അദ്ദേഹം ബാങ്ക് സന്ദര്‍ശിച്ച് വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്നും ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് അറിയിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.