കേരളം

kerala

ETV Bharat / bharat

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - Cop accidentally shoots self

ജോധ്‌പൂരിലെ ബിലഡ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ അശോക് ബിഷ്‌നോയിയാണ് മരിച്ചത്

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു  അബദ്ധത്തിൽ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു  രാജസ്ഥാൻ  ബിലഡ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ  അശോക് ബിഷ്നോയ്  Cop accidentally shoots self  Ashok Bishnoi
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

By

Published : Apr 28, 2020, 11:32 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ജോധ്‌പൂരില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബിലഡ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ അശോക് ബിഷ്‌നോയിയാണ് മരിച്ചത്. തലക്ക് വെടിയേറ്റ ഇദ്ദേഹം ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ നടപടിയെടുക്കാൻ ബിലാദ പൊലീസ് സംഘം പുറപ്പെട്ട് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് എസ്‌പി രാഹുൽ ബഹിരത്ത് പറഞ്ഞു. മടങ്ങി വരുമ്പോൾ പൊലീസ് വാഹനം പഞ്ചറായി. ടയർ മാറ്റുന്ന സമയത്ത് കോൺസ്റ്റബിൾ തോക്ക് വൃത്തിയാക്കി. അബദ്ധത്തിലാണ് വെടിയുതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്‌തരന്‍ ഡിഎസ്‌പി സുരേഷ് കുമാർ സ്ഥലം സന്ദർശിച്ചു.

ABOUT THE AUTHOR

...view details