ഹൈദരാബാദ്:രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സഹകരണ സംരംഭങ്ങൾ പ്രധാന പങ്ക് വഹിച്ചെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ചൂഷണം ചെയ്യാത്ത രീതിയിൽ വായ്‌പകൾ അനുവദിച്ചതിലൂടെ ജനങ്ങളെ സ്വയം പ്രാപ്തിയിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ മഹേഷ് കോ-ഓപ്പ് അർബൻ ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ സഹകരണ സംരംഭങ്ങളുടെ പങ്ക് വലുതെന്ന് ലോക്‌സഭാ സ്പീക്കർ - lok sabha Speaker updates
ചൂഷണം ചെയ്യാത്ത രീതിയിൽ വായ്‌പകൾ അനുവദിച്ചതിലൂടെ ജനങ്ങളെ സ്വയം പ്രാപ്തിയിൽ എത്തിക്കാനായെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള
രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ സഹകരണ സംരംഭങ്ങൾ പ്രധാന പങ്ക് വഹിച്ചെന്ന് ലോക്‌സഭാ സ്പീക്കർ
കർഷകർക്ക് പണം പലിശക്ക് എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ സഹകരണ സംരംഭങ്ങളുടെ കടന്ന് വരവോടെ ഈ സാഹചര്യത്തിന് മാറ്റം വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ, തെലങ്കാന മന്ത്രിമാരായ മഹമൂദ് അലി, എസ് നിരഞ്ജൻ റെഡ്ഡി എന്നിവരും പങ്കെടുത്തു.