ന്യൂഡല്‍ഹി:കൊവിഡ് 19 ( കൊറോണ വൈറസ്) നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നിലവിലുള്ളതിന് പുറമേ നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെക്കൂടി കര്‍ശന പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേപ്പാള്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും ഇനി പരിശോധിക്കും. ഇതോടെ ആകെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.
കൊവിഡ് 19; വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി - കൊറോണ വൈറസ്
നേപ്പാള്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും ഇനി പരിശോധിക്കും. ഇതോടെ ആകെ 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്
കൊവിഡ് 19; വിമാനത്താവളങ്ങളില്‍ പരിശോധന വര്‍ധിപ്പിച്ചു
നേരത്തെ ചൈന, ജപ്പാന്‍, ഹോങ്കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നുണ്ട്. പരിശോധനകള്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മേധാവി അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളില്‍ അനൗണ്‍സ് ചെയ്യണമെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.