ന്യൂഡൽഹി: സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിൻ സര്‍വീസ് തുടരുമെന്ന് ഇന്ത്യൻ റെയില്‍വേ. ഇതുവരെ 60 ലക്ഷം അതിഥി തൊഴിലാളികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി 4,347 ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ നടത്തിയിട്ടുണ്ട്. രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് 2020 മെയ് ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകൾ സര്‍വീസ് ആരംഭിച്ചത്.
സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ശ്രമിക് ട്രെയിൻ സര്‍വീസ് തുടരുമെന്ന് റെയില്‍വേ
രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് 2020 മെയ് ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകൾ സര്‍വീസ് ആരംഭിച്ചത്
സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ ലഭ്യമാക്കും
ശ്രമിക് ട്രെയിനുകളില്‍ അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായ യാത്ര നല്‍കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനങ്ങളോട് അവരുടെ ആവശ്യങ്ങൾ അറിയിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് റെയിൽവേ ബോർഡ് ചെയർമാൻ കത്ത് അയച്ചു.