ഡല്‍ഹി: വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങൾ നല്‍കുന്നത് പുതിയ കാര്യമല്ലെങ്കിലും ഇക്കാര്യത്തില്‍ ഒരടി മുന്നോട്ട് വച്ചിരിക്കുകയാണ് ഡല്‍ഹി സർക്കാർ.
ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം - ഡല്‍ഹി
200 യൂണിറ്റ് വരെ ബില്ലില്ല. 400 യൂണിറ്റ് വരെ പകുതി നിരക്ക്
ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം
വ്യാഴായ്ച മുതല്‍ ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്നാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. 201 മുതല്‍ 401 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിലവില്‍ ലഭിക്കുന്ന 50 ശതമാനം സബ്സിഡി തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുന്നത് ഡല്‍ഹിയിലാണെന്നും കെജ്‌രിവാൾ പറഞ്ഞു. അടുത്തിടെ ഡല്‍ഹി മെട്രോയിലും ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര സംവിധാനം നടപ്പാക്കുന്ന പദ്ധതി കെജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.