കേരളം

kerala

രാജ്യത്തിനെ മാറ്റിമറിച്ച ഭരണഘടനാ ഭേദഗതികൾ

2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി (സംവിധാൻ ദിവസ്) ആചരിക്കുന്നത്. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.

By

Published : Nov 26, 2019, 5:59 PM IST

Published : Nov 26, 2019, 5:59 PM IST

ETV Bharat / bharat

രാജ്യത്തിനെ മാറ്റിമറിച്ച ഭരണഘടനാ ഭേദഗതികൾ

Constitutional Amendments that Changed the Course of the Country  ഭരണഘടനാ ഭേദഗതികൾ  ഭരണഘടനാ ദിനം
രാജ്യത്തിനെ മാറ്റിമറിച്ച ഭരണഘടനാ ഭേദഗതികൾ

ഇന്ത്യൻ ഭരണഘടനയിൽ ഇതുവരെ 103 ഓളം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് വേണ്ട മാറ്റം വരുത്തുവാൻ ഭരണഘടന ഇന്ത്യൻ പാർലമെന്‍റിന് അധികാരം നൽകുന്നു. പ്രധാനപ്പെട്ട ചില ഭേദഗതികൾ ഇതാ:

  • ഒന്നാം ഭേദഗതി (1951)

ഇന്ത്യന്‍ ഭരണഘടനയിൽ മൗലികാവകാശങ്ങളായി ഉള്‍പ്പെടുത്തിയിരുന്ന സമത്വം, സ്വാതന്ത്യ്രം എന്നിവയുടെ നിർവചനങ്ങളിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായിരുന്ന ജനവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക സൗജന്യങ്ങള്‍ ലഭ്യമാകും വിധം മാറ്റം വരുത്തുകയും അതിനുള്ള വ്യവസ്ഥകള്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയായി കൂട്ടിച്ചേർക്കുകയും ചെയ്‌തതാണ്‌ ഒന്നാമത്തെ ഭരണഘടനാഭേദഗതി (1951).

  • ഏഴാം ഭേദഗതി (1956)

ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.

  • 24ാം ഭേദഗതി(1971)

ആർട്ടിക്കിൾ 13, 368 എന്നിവ പരിഷ്കരിച്ചു.മൗലികാവകാശങ്ങൾ പരിഷ്‌കരിക്കാന്‍ പാർലമെന്‍റിന് അധികാരം നൽകി.

  • 42ാം ഭേദഗതി(1976)

ഭരണഘടനയുടെ ആമുഖം മുതൽ ഏതാണ്ട് അവസാനം വരെ അനേകം ഭാഗങ്ങൾ ഭേദഗതി ചെയ്യപ്പെട്ടു. ആമുഖത്തിൽ സോഷ്യലിസം, സെക്യുലറിസം എന്നിവ കൂടി ഉൾപ്പെടുത്തി.

ജുഡീഷ്യൽ അവലോകനത്തിലും റിട്ട് ഹർജികൾ സംബന്ധിച്ച നടപടികളിലും സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും പരിധി വെട്ടിക്കുറച്ചു.

നാഷണല്‍ ലീഗൽ സർവീസ് ഫോറം രൂപീകരിച്ചു.

  • 44ാം ഭേദഗതി(1978)

അടിയന്തരാവസ്ഥയുടെ കാരണങ്ങളിൽ ആഭ്യന്തര കലാപം എന്നത് മാറ്റി സായുധ വിപ്ലവം എന്നാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രേഖാമൂലം അറിയിച്ചിട്ടില്ലെങ്കിൽ രാഷ്ട്രപതി അടിയന്തരാവസ്ഥ പുറപ്പെടുവിക്കില്ലെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി. മൗലികാവകാശ വിഭാഗത്തിൽ നിന്ന് സ്വത്തവകാശം നീക്കംചെയ്തു.

  • 73, 74 ഭേദഗതികൾ (1992)

പഞ്ചായത്തി രാജ് നിലവിൽ വന്നു. ഗ്രാമപഞ്ചായത്തുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഭരണഘടനാ പരിധിയിൽ കൊണ്ടുവന്നു. ഇതോടെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം.

  • 86ാം ഭേദഗതി(2002)

6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.

  • 101ാം ഭേദഗതി(2016)

ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കി. ആർട്ടിക്കിൾ 269-എ, 279-എ അവതരിപ്പിച്ചു.

  • 102ാം ഭേദഗതി (2018)

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് (NCBC) ഭരണഘടനാ പദവി നൽകി. പിന്നാക്ക വിഭാഗക്കാരുടെ സാമൂഹികവും വിദ്യാഭ്യാസവും സംബന്ധിച്ച പരാതികളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള അധികാരം കമ്മീഷന് നൽകി.

  • 103ാം ഭേദഗതി(2019)

ജോലിക്കും ഉന്നത വിദ്യാഭ്യസ രംഗത്തും ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കി.


വോട്ടിങ് പ്രായം 18 വയസായി കുറച്ചു

സാക്ഷരതയും അവബോധവുമുള്ളവരാണ് ഇന്നത്തെ യുവാക്കൾ എന്നു ചൂണ്ടിക്കാട്ടിയാണ് വോട്ടിങ് പ്രായം 21ൽ നിന്ന് 18ലേക്ക് രാജീവ് ഗാന്ധി സർക്കാർ കുറച്ചത്. 1988 ഡിസംബറിൽ ഇതുസംബന്ധിച്ച ഭേദഗതി പാർലമെന്‍റ് പാസാക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details