റെയ്‌ഡിനിടെ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥന് പരിക്ക് - ബോംബ് പൊട്ടിത്തെറി
അനധികൃതമായി മദ്യ നിർമാണവും വിൽപനയും നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്‌ഡിനിടെയാണ് ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചത്
റെയ്‌ഡിനിടെ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥന് പരിക്കേറ്റു
ചെന്നൈ: അനധികൃത മദ്യവിൽപന നടന്ന കുപ്പാനൂർ പ്രദേശത്ത് നടത്തിയ റെയ്‌ഡിൽ ബോംബ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥനായ സെന്തിൽ കുമാറിനാണ് പരിക്കേറ്റത്. കോയമ്പത്തൂരിലെ കുപ്പാനൂർ ഗ്രാമത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്. അനധികൃതമായി മദ്യം നിർമിച്ച് വിൽപന നടത്തുന്നുണ്ടെന്ന് ലഭിച്ചവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. റെയ്‌ഡിൽ രണ്ട് ലിറ്റർ ചാരായം കണ്ടെടുത്തു.