ബിഹാറിൽ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - Constable commits suicide
മുസഫർപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ബോഡി ഗാർഡായ പവൻ കുമാർ സിംഗാണ് ആത്മഹത്യ ചെയ്തത്
ബീഹാറിൽ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് മരിച്ചു
പട്‌ന: പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ബിഹാറിലെ മുസഫർപൂർ ജില്ലയിലാണ് സംഭവം. മുസഫർപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ബോഡി ഗാർഡായ പവൻ കുമാർ സിംഗ്(32)ആണ് മരിച്ചത്. അർവാൾ ജില്ലയിൽ താമസിക്കുന്ന ഇയാളെ മുസഫർപൂർ പൊലീസ് ലൈനിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.