കേരളം

kerala

ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ് - Akhilesh Yadav

കാർഷിക നിയമങ്ങളുടെ മറവിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡാലോചന വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നും അഖിലേഷ് യാദവ്

Conspiracy to grab land of farmers: Akhilesh Yadav ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ് അഖിലേഷ് യാദവ് കാർഷിക നിയമം ജുംല സമാജ്‌വാദി പാർട്ടി അധ്യക്ഷൻ Akhilesh Yadav Conspiracy to grab land of farmers
ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

By

Published : Dec 1, 2020, 2:03 PM IST

ലക്‌നൗ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കാർഷിക നിയമങ്ങളുടെ മറവില്‍ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന തെറ്റായ വാഗ്ദാനങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും മുൻ യുപി മുഖ്യമന്ത്രി പറഞ്ഞു. "കാർഷിക നിയമങ്ങളുടെ മറവിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡാലോചന വ്യക്തമായി മനസ്സിലാക്കുന്നു, വരുമാനം ഇരട്ടിയാക്കുമെന്ന 'ജുംല' (തെറ്റായ വാഗ്ദാനം) നൽകി. കർഷക സഹോദരമാർ കഷ്ടപ്പെടുകയാണെന്നും അതിനാൽ വിപണി, കൃഷി എന്നിവ സംരക്ഷിക്കണമെന്നും" അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ പ്രതിഷേധത്തിലാണ്. വിവിധ കർഷക യൂണിയനുകളെ കേന്ദ്രം ചൊവ്വാഴ്ച ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും കര്‍ഷക പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്.

ABOUT THE AUTHOR

...view details