ലക്നൗ: കൊവിഡ് 19 പ്രതിസന്ധി മൂലം അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ചെറുതും വലുതുമായ എല്ലാ ആരാധനാലയങ്ങളും ഉടൻ തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ലക്നൗ കോൺഗ്രസ് പ്രസിഡന്റ് മുകേഷ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി.
ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന് കോൺഗ്രസ് - മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സാമൂഹിക ആകലം പാലിച്ചുകൊണ്ട് തന്നെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ലക്നൗ കോൺഗ്രസ് പ്രസിഡന്റ് മുകേഷ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി
'ഇന്ത്യ ഒരു ബഹു-മത-വിശ്വാസാധിഷ്ഠിത രാജ്യമാണ്. ദൈവാരാധന അവരുടെ കഷ്ടപ്പാടുകൾ കുറക്കുമെന്ന് ഇവിടെ ജനങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ആരാധനാലയങ്ങൾ അടച്ചതിനാൽ ആളുകൾക്ക് അവരുടെ ദൈവത്തോട് പ്രാർഥിക്കാൻ കഴിയുന്നില്ല. അതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ പ്രധാന ആരാധനാലയങ്ങൾ തുറക്കണം. സർക്കാർ ഓഫീസുകളിൽ ചെയ്യുന്നതുപോലെ തന്നെ ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിലും സാനിറ്റൈസർ മെഷീനുകൾ സ്ഥാപിക്കണം'. ചൌഹാൻ കത്തിൽ രേഖപ്പെടുത്തി. മദ്യവിൽപന ശാലകൾ തുറക്കാമെങ്കിൽ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.