കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും - കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം

മുകുൾ വാസ്‌നിക്കോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്ന് സൂചന.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും

By

Published : Aug 10, 2019, 3:07 AM IST

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഇന്ന് 11 മണിക്ക് ചേരുന്ന യോഗത്തിലാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. മുകുൾ വാസ്‌നിക്കോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. പ്രവര്‍ത്തകസമിതി യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാജി വച്ച രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി പ്രിയങ്കാ ഗാന്ധി വരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. അധ്യക്ഷന് പുറമെ ഉപാധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പും പ്രവർത്തകസമിതിയില്‍ ഉണ്ടാകും.

ABOUT THE AUTHOR

...view details