ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. കെ.സി വേണുഗോപാലിന് പുറമെ പാര്‍ട്ടി നേതാവ് നീരജ് ഡാംഗിയും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി രാജേന്ദ്ര ഗെലോട്ടാണ് ഒരു സീറ്റ് സ്വന്തമാക്കിയത്.
കെ.സി വേണുഗോപാൽ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് - Rajasthan
കെ.സി വേണുഗോപാലിന് പുറമെ പാര്‍ട്ടി നേതാവ് നീരജ് ഡാംഗിയും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍. 2017ലാണ് അദ്ദേഹം ചുമതലയേറ്റത്. 1992 മുതല്‍ 2000 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1996 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി സേവനമനുഷ്‌ഠിച്ചു. 2009ല്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2011ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ വകുപ്പ് സഹമന്ത്രിയായി. 2012 മുതല്‍ വ്യോമയാന വകുപ്പ് സഹമന്ത്രിയായി. 2014ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും വേണുഗോപാല്‍ രണ്ടാം വിജയം നേടി. 2019ല്‍ പൊതു തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ചിരുന്നില്ല.
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപി രണ്ട് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടി. മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥികളായ ജ്യോതിരാദിത്യ സിന്ധ്യ, സുമർ സിങ് സോളങ്കി എന്നിവരും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും വിജയിച്ചു. ആന്ധ്രാപ്രദേശിലെ നാല് രാജ്യസഭാ സീറ്റുകളും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് നേടി. മാര്‍ച്ച് 26ന് നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.