കേരളം

kerala

ETV Bharat / bharat

രാമക്ഷേത്ര നിർമ്മാണം; പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

Congress warily welcomes 'Bhumi Pujan' for Ram temple  പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ  രാമക്ഷേത്ര നിർമ്മാണം  അയോധ്യ രാമക്ഷേത്ര നിർമ്മാണ വാർത്തകൾ  ഭൂമി പൂജ വാർത്തകൾ  രാഹുൽ ഗാന്ധി  പ്രിയങ്ക ഗാന്ധി  ശശി തരൂർ  shashi tharoor  rahul gandhi  priyanka gandhi  കോൺഗ്രസ് നേതാക്കൾ
രാമക്ഷേത്ര നിർമ്മാണം; പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

By

Published : Aug 5, 2020, 5:02 PM IST

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ. ശ്രീരാമനെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ എംപി തുടങ്ങിയവരുടെ പ്രതികരണം. രാമൻ നീതിയും കാരുണ്യവുമാണ്, അതിനാൽ അനീതിയിൽ പ്രത്യക്ഷപ്പെടില്ല, ക്രൂരത കാണിക്കുകയുമില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്‍റെയും ധാര്‍മ്മിക ധൈര്യത്തിന്‍റെയും പ്രതീകമാണെന്നും, ഈ ഇരുണ്ടകാലത്ത് ഇത്തരം മൂല്യങ്ങൾ വളരെയധികം ആവശ്യമാണെന്നുമാണ് ശശി തരൂർ എംപിയുടെ ട്വീറ്റ്.

പാർട്ടിയിലെ മുതിർന്ന നേതാവായ കപിൽ സിബൽലും തന്‍റെ പിന്തുണ പരോക്ഷമായി അറിയിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നാണ് കപിൽ സിബലിന്‍റെ ട്വീറ്റ്.

"രാമ ക്ഷേത്രത്തിന്‍റെ ഭൂമി പൂജയ്ക്ക് ആശംസകൾ. ഇന്നത്തെ പരിപാടി സാഹോദര്യത്തിലേക്കും ദേശീയ ഐക്യത്തിലേക്കും വഴിയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", ഇതായിരുന്നു പാർട്ടി വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം. നേരത്തെ കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും സമാന നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details