ഗാന്ധിനഗർ (ഗുജറാത്ത്): ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ വിർജി തുമ്മർ. പാർട്ടി വിട്ട് 15 എംഎൽഎമാരെയും കൂട്ടി കോൺഗ്രസിൽ ചേർന്നാൽ നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തയാറാണെന്നാണ് വിർജി തുമ്മർ പറഞ്ഞത്. ഗുജറാത്ത് നിയമസഭയിൽ ചോദ്യോത്തരവേളയിലായിരുന്നു സ്ഥാന വാഗ്ദാനം നടന്നത്. ഗുജറാത്ത് ബി.ജെ.പിക്കകത്ത് നടന്നു വരുന്ന ഉള്‍പ്പോരിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. എന്നാൽ തനിക്ക് എവിടെയും പോകാൻ ആഗ്രഹമില്ലെന്നും കോൺഗ്രസ് പകൽ സ്വപ്നം അവസാനിപ്പിക്കണമെന്നും നിതിൻ പട്ടേൽ മറുപടി നല്‍കി.
ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ - Gujarat CM
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ വിർജി തുമ്മർ. പാർട്ടി വിട്ട് 15 എംഎൽഎമാരെയും കൂട്ടി കോൺഗ്രസിൽ ചേർന്നാൽ നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തയാറാണെന്നാണ് വിർജി തുമ്മർ പറഞ്ഞത്.

ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ
182 അംഗ നിയമസഭയിൽ ബിജെപിക്ക് 103 സീറ്റുകളും കോൺഗ്രസിന് 73 സീറ്റുകളുമുണ്ട്. ബി.ജെ.പിക്കകത്ത് നടന്നു വരുന്ന ഉള്‍പ്പോരിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതിനാല്‍ ബി.ജെ.പിയുടെ ഒരു രാജ്യസഭ സീറ്റ് കുറയാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് മുമ്പേ തന്ത്രങ്ങളൊരുക്കി രാജ്യസഭ സീറ്റ് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.