ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. താനുള്‍പ്പെടെ ഉള്ളവര്‍ക്ക് ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബി.ജെ.പിക്ക് അനുകൂലമായി ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാനിലും മണിപ്പൂരിലും ബി.ജെ.പിക്കെതിരെ നിയമപോരാട്ടം നടത്തി ജയിച്ചു. എന്നിട്ടും രഹസ്യധാരണയുണ്ടെന്നാണ് പറയുന്നതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കപില്‍ സിബല്‍; പിന്നീട് ട്വീറ്റ് പിന്‍വലിച്ചു - കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്ക് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്ന് രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരാമര്‍ശം മാധ്യമ സൃഷ്ടിയാണെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ മണിക്കൂറുകള്‍ക്ക് ശേഷം സിബല്‍ ട്വീറ്റ് പിന്‍വലിച്ചു.
അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്ക് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്ന് രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് സിബല്‍ രംഗത്തെത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കപില്‍ സിബല്‍ ട്വീറ്റ് പിന്‍വലിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ അത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ് പിന്‍വലിച്ചത്.
കപില്‍ സിബല്‍ ഉള്‍പ്പെടെ 23 നേതാക്കളാണ് സ്ഥിരം അധ്യക്ഷന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടത്. ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാനം രാജിവെയ്ക്കാന്‍ ഗുലാം നബി ആസാദ് സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. മാധ്യമ വാര്‍ത്തകളില്‍ തെറ്റിദ്ധാരണ ഉണ്ടാകരുതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.