ന്യൂഡൽഹി:ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് താലൂക്ക്, ബ്ലോക്ക് തലങ്ങളിൽ അഞ്ച് ദിവസത്തെ പ്രതിഷേധം നടത്തും. കോൺഗ്രസ് പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളും വഹിക്കും. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്യും. 'പെട്രോളിയം വിലവർധനയെക്കുറിച്ച് സ്പീക്ക്-അപ്പ്' എന്ന വിപുലമായ ഓൺലൈൻ കാമ്പെയ്‌നും പാർട്ടി നടത്തും. നേതാക്കൾ, പാർട്ടി പ്രവർത്തകർ, അനുഭാവികൾ എന്നിവർ പ്രതിഷേധത്തിന്‍റെ തത്സമയ വീഡിയോകൾ എടുക്കും. ജൂൺ 30 നും ജൂലൈ നാലിനും ഇടയിൽ വർധിച്ച ഇന്ധനവില ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഇന്ധന വിലവർധനവിനെതിരെ അഞ്ച് ദിവസത്തെ പ്രതിഷേധവുമായി കോൺഗ്രസ്
ജൂൺ 30 നും ജൂലൈ നാലിനും ഇടയിൽ വർധിച്ച ഇന്ധനവില ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഇന്ധന വിലവർധനവിനെതിരെ അഞ്ച് ദിവസത്തെ പ്രതിഷേധവുമായി കോൺഗ്രസ്
ജൂൺ ഏഴിന് പ്രതിദിന വില പരിഷ്കരണം നടപ്പിലാക്കിയ ശേഷം തലസ്ഥാനത്തെ പെട്രോൾ വില 9.12 രൂപയും ഡീസൽ 11.01 രൂപയും ഉയർന്നു. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ പെട്രോൾ വില യഥാക്രമം 87.14, 83.59, 82.05 രൂപ എന്നിങ്ങനെയായിരുന്നു.
വില വർധനവിനെതിരെ ജൂൺ 29 ന് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധിച്ചിരുന്നു. കൊവിഡ് പകർച്ചവ്യാധിക്കിടയിൽ നികുതിയും ഇന്ധനവിലയും കുറക്കണമെന്ന് തിങ്കളാഴ്ച സോണിയ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.