ന്യൂഡല്‍ഹി:പാചകവാതക വില, ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സുസ്മിത ദേവ്. വില വര്‍ധനവ് സാധാരണക്കാരനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കും. മുപ്പത് കോടിയിലധികം ആളുകൾ യാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്നുണ്ട്. വര്‍ധനവ് എപ്പോഴാണ് അവസാനിക്കുകയെന്നും സാധാരണക്കാർക്ക് നൽകുന്ന പുതുവർഷ സമ്മാനമാണോ വില വര്‍ധനവെന്നും സുസ്മിത ദേവ് ചോദിച്ചു. ഡല്‍ഹിയിലെ എ.ഐ.സി.സി ഓഫീസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുസ്മിത ദേവ്.
വില വർദ്ധനയില്‍ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ്
വില വര്‍ധനവ് സാധാരണക്കാരനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസ് വക്താവ് സുസ്മിത ദേവ് പറഞ്ഞു.
വില വര്‍ധനവ് പുതുവർഷ സമ്മാനമാണോ? കോൺഗ്രസ് വക്താവ് സുസ്മിത ദേവ്
എൽപിജി ഗ്യാസ് സിലിണ്ടറിന് ഡിസംബറിൽ 695 രൂപയും ജനുവരിയിൽ 714 രൂപയുമാണ് വില. കൊൽക്കത്തയിൽ ഡിസംബറിൽ 725.50 രൂപയിൽ നിന്ന് ജനുവരിയിൽ 747 രൂപയായും മുംബൈയിൽ 665 രൂപയിൽ നിന്ന് 684.50 രൂപയായും ഉയർന്നു. പാവപ്പെട്ട ജനങ്ങളോടുള്ള അനീതിയാണിതെന്നും സുസ്മിത ദേവ് പറഞ്ഞു.