ന്യൂഡല്‍ഹി:കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് 1947 ല്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മറ്റി മുന്നോട്ടുവച്ച നിര്‍ദേശം കോണ്‍ഗ്രസ് എടുത്തുനോക്കണം.
കോണ്‍ഗ്രസിന്‍റെ പ്രതിഷേധം 1947ലെ നിര്‍ദേശം കണ്ടിട്ട് മതിയെന്ന് അമിത് ഷാ - 947ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാക്കിയ എക്‌സിക്യൂട്ടീവ് കമ്മറ്റി നിര്‍ദ്ദേശം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നതിന് മുമ്പ് 1947ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശം പരിശോധിക്കണം. ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കണമെന്നും അമിത് ഷാ
മോദിയെ വിമര്‍ശിക്കുന്നതിന് മുമ്പ് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും സ്വീകരിച്ച നിലപാടുകൂടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് പ്രതിപക്ഷത്തിനെതിരെ അമിത് ഷാ വീണ്ടും പ്രതികരിച്ചിരിക്കുന്നത്. 1947 നവംബര്‍ 25ന് മഹാത്മാഗാന്ധിയും രാജേന്ദ്ര പ്രസാദും സര്‍ദാര്‍ പട്ടേലും പറഞ്ഞിരിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് വായിച്ചുനോക്കുന്നത് നന്നായിരിക്കുമെന്നും അമിത് ഷാ പരിഹസിച്ചു. തുടര്‍ന്ന് മതി നുണ പ്രചരണവും പ്രതിഷേധവുമെന്നും അമിത് ഷാ ട്വറ്ററില്‍ കുറിച്ചു.