കേരളം

kerala

ETV Bharat / bharat

സിഖ് എംപിമാരുടെ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കണം; പ്രതാപ് സിംഗ് ബജ്‌വ - സിഖ് എംപിമാരുടെ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കണം

സിഖ് എം‌പിമാരുടെ  പ്രതിനിധി സംഘം ഉടൻ പാകിസ്ഥാൻ സന്ദർശിക്കണമെന്ന് ബജ്‌വ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് പാകിസ്ഥാനിലെ സിഖ് സമൂഹത്തിന് ധാർമ്മിക പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Congress RS lawmaker  Sikh youth in Pakistan  Gurdwara Nankana Sahib  Narendra Modi  സിഖ് എംപിമാരുടെ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കണം  പ്രതാപ് സിംഗ് ബജ്‌വ
സിഖ് എംപിമാരുടെ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കണം; പ്രതാപ് സിംഗ് ബജ്‌വ

By

Published : Jan 6, 2020, 12:58 AM IST

ന്യൂഡല്‍ഹി: സിഖ് എംപി മാരെ പാകിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ നിയമസഭാംഗം പ്രതാപ് സിംഗ് ബജ്‌വ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പെഷാവാറില്‍ ഒരു സിഖ് യുവാവിനെ കൊലപ്പെടുത്തിയതും ഗുരുദ്വാര നാനങ്കാന സാഹിബില്‍ കല്ലെറിഞ്ഞ സംഭവത്തിന്‍റെയും പശ്ചാത്തലത്തിലാണ് കത്തെഴുതിയത്.

കഴിഞ്ഞ 70 വർഷമായി പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമാണെന്നും ഗുരു നാനാക് ദേവിന്‍റെ ജന്മസ്ഥലം പോലും ജനക്കൂട്ടം നശിപ്പിച്ചുവെന്നും ബജ്‌വ പറഞ്ഞു. എസ് ജയ്ശങ്കറിന്‍റെയോ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ നേതൃത്വത്തിലുള്ള സിഖ് എം‌പിമാരുടെ പ്രതിനിധി സംഘം ഉടൻ പാകിസ്ഥാൻ സന്ദർശിക്കണമെന്ന് ബജ്‌വ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് പാകിസ്ഥാനിലെ സിഖ് സമൂഹത്തിന് ധാർമ്മിക പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

രവീന്ദർ സിംഗ് (25) എന്ന സിഖ് യുവാവിനെ പെഷവാറിൽ അജ്ഞാതർ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് പ്രകോപിതരായ ഒരു സംഘം പാക്കിസ്ഥാനിലെ ഗുരുദ്വാര നങ്കാന സാഹിബിന് നേരെ കല്ലെറിഞ്ഞു. ഗുരുദ്വാരയുടെ പന്തിയുടെ മകളായ സിഖ് പെൺകുട്ടിയായ ജഗ്ജിത് കൗറിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പാകിസ്ഥാനിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ കാരണം എന്താണെന്ന് പ്രതിനിധി സംഘം പഠിക്കുമെന്നും ബജ്‌വ പറഞ്ഞു.

ABOUT THE AUTHOR

...view details