ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. രണ്ടാ ഘട്ട പട്ടികയില്‍ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തിലക് നഗർ, രാജീന്ദർ നഗർ ,ന്യൂഡൽഹി,ബദർപൂർ, കോൺട്‌ലി, ഗോണ്ട, കർവാൾ നഗർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ഡൽഹി തെരഞ്ഞെടുപ്പ്; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു - Bharatiya Janata Party
രണ്ടാ ഘട്ട പട്ടികയില്‍ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
![ഡൽഹി തെരഞ്ഞെടുപ്പ്; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു Delhi assembly polls Chief Minister Arvind Kejriwal Aam Aadmi Party Congress Bharatiya Janata Party ഡൽഹിയിൽ തെരഞ്ഞെടുപ്പ്; രണ്ടാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്ത് വിട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5783702-447-5783702-1579587544735.jpg)
ഡൽഹിയിൽ തെരഞ്ഞെടുപ്പ്; രണ്ടാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്ത് വിട്ടു
പട്ടിക പ്രകാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രോമേഷ് സഭര്‍വാള്‍ മത്സരിക്കും. ജനുവരി 18നാണ് ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും, ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും.