കേരളം

kerala

ETV Bharat / bharat

സച്ചിന്‍ പൈലറ്റിന് പറയാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറാണ്, അച്ചടക്കലംഘനം അനുവദിക്കില്ല: അവിനാശ് പാണ്ഡെ - rajasthan

സച്ചിന്‍ പൈലറ്റിന് പറയാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറാണ്. താൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിരുന്നതായും അയച്ച സന്ദേശങ്ങൾക്ക് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അവിനാശ് പാണ്ഡെ പറഞ്ഞു

സോണിയ ഗാന്ധി  അവിനാശ് പാണ്ഡെ  സച്ചിന്‍ പൈലറ്റ്  Congress  Avinash Pandey  sonia gandhi  sachin pilot  rajasthan  രാജസ്ഥാൻ
പൈലറ്റിന് പറയാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറാണ്, അച്ചടക്കലംഘനം അനുവദിക്കില്ല: അവിനാശ് പാണ്ഡെ

By

Published : Jul 13, 2020, 11:29 AM IST

ജയ്‌പൂര്‍: കോൺഗ്രസ് എം‌എൽ‌എമാർ, സഖ്യ എം‌എൽ‌എമാർ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും നടപടി സ്വീകരിക്കാനുമുള്ള ചുമതല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തനിക്ക് നൽകിയിട്ടുണ്ടെന്ന് രാജസ്ഥാൻ കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെ. സച്ചിന്‍ പൈലറ്റിന് പറയാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറാണ്. താൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചിരുന്നതായും അയച്ച സന്ദേശങ്ങൾക്ക് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അവിനാശ് പാണ്ഡെ പറഞ്ഞു. പാർട്ടിക്ക് മുകളിലല്ല സച്ചിന്‍ പൈലറ്റ്. പൈലറ്റിന് പറയാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറാണ്, എന്നാൽ അച്ചടക്കലംഘനം അനുവദിക്കില്ല. സമ്മേളനത്തിന് അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അവിനാശ് പാണ്ഡെ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details