ഹരിയാന: രാജ്യത്ത് കൊവിഡ്-19 പടര്‍ന്ന് പിടിക്കവെ സാമൂഹ്യ അകലം പാലിക്കാതെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഹരിയാനയില്‍ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സാമൂഹ്യ അകലം പാലിച്ചില്ലെന്നാണ് വിമര്‍ശനം. അനാജ് മാണ്ഡിയില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും യോഗത്തില്‍ പങ്കെുടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രണ്‍ദീപ് സിംഗ് സുര്‍ജേവാല - കര്‍ഷകര്‍
ഹരിയാനയില്‍ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല സാമൂഹ്യ അകലം പാലിച്ചില്ലെന്നാണ് വിമര്‍ശനം

സാമൂഹ്യ അകലം പാലിക്കാതെ രണ്‍ദീപ് സിംഗ് സുര്‍ജേവാല
സുര്‍ജേവാല സാമൂഹ്യ അകലം ലംഘിക്കുന്നതിന്‍റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആള്‍ക്കൂട്ടവും സമൂഹ്യ അകലം പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവ് അഭയ് ചൗട്ടാല സമാനമായ രീതിയില്‍ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയിരുന്നു. ഹരിയാനയില്‍ ഇതുവരെ 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 127 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.