ചണ്ഡീഗഡ്: ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം ഡൽഹിയിലാണുള്ളത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്‍റൈനിൽ പ്രവേശിച്ച് പരിശോധന നടത്തണം. നിങ്ങളുടെ പ്രാർഥനയുണ്ടെങ്കിൽ വേഗം രോഗമുക്തി നേടുമെന്നും ഡോക്‌ടറുടെ നിർദേശ പ്രകാരം പരിശോധനകൾ നടത്തിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡക്ക് കൊവിഡ് സ്ഥിരീകരിച്ചു - hariyana
താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്‍റൈനിൽ പ്രവേശിച്ച് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
![കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡക്ക് കൊവിഡ് സ്ഥിരീകരിച്ചു കോൺഗ്രസ് രാജ്യസഭ എംപി ദീപേന്ദർ സിങ് ഹൂഡ കൊവിഡ് ഹരിയാന congress rajya sabha MP Congress' Rajya Sabha MP Deepender Hooda hariyana COVID-19 positive](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8701302-147-8701302-1599390970062.jpg)
കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിങ് ഹൂഡക്ക് കൊവിഡ് സ്ഥിരീകരിച്ചു
വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് സോനിപട്ടിലെ ബരോഡ മണ്ഡലത്തിൽ എംപി സന്ദർശനം നടത്തിയിരുന്നു. ഇതുവരെ സംസ്ഥാനത്ത് 75,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 780 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.