അമേഠി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനമായ ഗൗരിഗഞ്ചില്‍ റോഡ്ഷോ നടത്തിയതിന് ശേഷമാകും രാഹുല്‍ പത്രിക നല്‍കുക. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.
അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും - കോണ്‍ഗ്രസ്
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. മെയ് ആറിനാണ് വോട്ടെടുപ്പ്.
രാഹുല്‍ ഗാന്ധി
15 വര്‍ഷമായി രാഹുല്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് അമേഠി. സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ ഇവിടെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി. തുടര്‍ച്ചയായ രണ്ടാം തവണയാണ് രാഹുല്‍ സ്മൃതി ഇറാനിയെ നേരിടുന്നത്. അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് സ്മൃതി ഇറാനി നേരത്തെ ആരോപിച്ചിരുന്നു. ഏപ്രില്‍ നാലിനാണ് വയനാട്ടില്‍ എത്തി രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. റായ്ബറേലിയില്‍ സോണിയാ ഗാന്ധി നാളെ പത്രിക നല്‍കും.