കേരളം

kerala

ETV Bharat / bharat

ഹരിയാനയേക്കാളും മികച്ച ഫലമാകും ഡല്‍ഹിയിലേതെന്ന് അരവിന്ദര്‍ സിംഗ് - ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്

ഭരണഘടനയുടെ ആശയങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് സി‌എ‌എയെയും എൻ‌ആർ‌സിയെയും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Congress  Arvinder Singh Lovely  Delhi assembly elections  Haryana Assembly elections  delhi election news  കോണ്‍ഗ്രസ്  അരവിന്ദര്‍ സിംഗ് ലൗലി  ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്  ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്
ഹരിയാനയിലേക്കാളും മികച്ച ഫലമാകും ഡല്‍ഹിയിലേതെന്ന് അരവിന്ദര്‍ സിംഗ്

By

Published : Feb 9, 2020, 11:08 PM IST

Updated : Feb 9, 2020, 11:42 PM IST

ന്യൂഡൽഹി:കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ഫലമാകും ഡല്‍ഹിയിലേതെന്ന് കോൺഗ്രസ് നേതാവ് അരവിന്ദര്‍ സിംഗ് ലൗലി. ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ലൗലി മത്സരിച്ചത്. ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമാണെന്ന് അദ്ദേഹം പറഞ്ഞു.

കുടിവെള്ളം, വീടില്ലാത്തവരുടെ അവസ്ഥ എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനങ്ങള്‍ വലിയ പ്രശ്നത്തിലായിരുന്നു. ഇക്കാരണങ്ങളാല്‍ കോണ്‍ഗ്രസ് വളരെയധികം കുഴപ്പങ്ങള്‍ നേരിട്ടു. അതിനാല്‍ കോണ്‍ഗ്രസ് വളരെ നല്ല അവസ്ഥയിലാണ്. ജനങ്ങള്‍ ഈ വിഷയങ്ങള്‍ വിശകലനം ചെയ്ത് തന്നെയാവും വോട്ട് ചെയ്യുക. ഭരണഘടനയുടെ ആശയങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് സി‌എ‌എയെയും എൻ‌ആർ‌സിയെയും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 11 ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Last Updated : Feb 9, 2020, 11:42 PM IST

ABOUT THE AUTHOR

...view details