ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വി. ഹിന്ദുക്കള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തെ മാത്രം തഴയുന്നതിനാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കേന്ദ്രത്തെ അദ്ദേഹം വിമര്‍ശിച്ചു.
ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിന് കോണ്‍ഗ്രസ് എതിരല്ല: അഭിഷേക് സിങ്‌വി - Congress not against granting citizenship to Hindus
ഹിന്ദുക്കള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തെ മാത്രം തഴയുന്നതിനാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തങ്ങള്‍ എതിര്‍ക്കുന്നതെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.
രാജ്യത്തുടനീളമുള്ള ജനങ്ങളുടെ നിരന്തരമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളെ തഴഞ്ഞതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാറിന്‍റെ ലക്ഷ്യം വ്യക്തമാണ്. രാഷ്‌ട്രീയ നേട്ടത്തിനായി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നിയമത്തിനെതിരെ എല്ലാ സംസ്ഥാന നിയമസഭകള്‍ക്കും പ്രമേയം പാസാക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ നിയമം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ മുതല്‍ നിയമത്തെ എതിര്‍ക്കുന്നത് പ്രശ്‌നമാണെന്ന് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. വിഷയത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്ന് കപില്‍ സിബലിന്‍റെ ട്വീറ്റിന് പ്രതികരണമായി അഭിഷേക് സാങ്‌വി പറഞ്ഞു.