കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി കോൺഗ്രസ് - കോൺഗ്രസ് എം.എൽ.എ മാർ റിസോർട്ടിൽ

ജൂൺ 19 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി

Congress gujarath Rajya sabha election 2020 Congress gujarath MLAs to resorts കോൺഗ്രസ് എം.എൽ.എ മാർ റിസോർട്ടിൽ ഗുജറാത്ത് കോൺഗ്രസ് *
Congress

By

Published : Jun 7, 2020, 1:21 PM IST

ഗാന്ധിനഗർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ഗുജറാത്ത് നിയമസഭയിൽ നിന്ന് രാജിവച്ചതിനെത്തുടർന്ന് കോൺഗ്രസ്തങ്ങളുടെ എം‌എൽ‌എമാരെ റിസോർട്ടിലേക്ക്മാറ്റി. മധ്യ ഗുജറാത്തിൽ നിന്ന് ആനന്ദിന് സമീപമുള്ള റിസോർട്ടിലേക്ക് 15 എം‌എൽ‌എമാരെയാണ് കോൺഗ്രസ് മാറ്റിയത്. ഇതിനായി കോൺഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കിയെ ചുമതലപ്പെടുത്തി. ജൂൺ 19 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് എം‌എൽ‌എമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ എം‌എൽ‌എമാരെ ഏരീസ് റിവർ‌സൈഡ് റിസോർട്ടിലേക്ക് കോൺഗ്രസ് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിൽ താമസിക്കുന്ന എം‌എൽ‌എമാരുമായി സോളങ്കി ചർച്ച നടത്തി. ശനിയാഴ്ച ചില കോൺഗ്രസ് എം‌എൽ‌എമാർ രാജസ്ഥാനിലെ അബു റോഡിലുള്ള വൈൽഡ് വിൻഡ്‌സ് റിസോർട്ടിൽ എത്തിയിരുന്നു.

ABOUT THE AUTHOR

...view details