കേരളം

kerala

ETV Bharat / bharat

കൊവിഡ് കേസുകളിൽ വർധന; ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി - Congress moves adjournment motion in LS

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ തേടുന്ന രോഗികളുടെ ചികിത്സയ്ക്ക് മിനിമം ചാർജുകളും നൽകണമെന്ന് കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് കേസുകളിൽ വർധന  ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി  അടിയന്തര പ്രമേയത്തിന് നോട്ടീസ്  COVID-19 cases  Congress moves adjournment motion in LS  LS over spike in COVID-19 cases
ലോക്സഭ

By

Published : Sep 19, 2020, 4:15 PM IST

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ സംബന്ധിച്ച വിഷയത്തിൽ ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കോടികുന്നിൽ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ തേടുന്ന രോഗികളുടെ ചികിത്സയ്ക്ക് മിനിമം ചാർജുകളും നൽകണമെന്ന് കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അസം കരാറിലെ ആറാം വകുപ്പിന്‍റെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അസമീസ് ജനതയുടെ സാംസ്കാരിക, സാമൂഹിക, ഭാഷാപരമായ സ്വത്വവും പൈതൃകവും പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉചിതമായ രീതിയിൽ ഭരണഘടനാപരമായ സുരക്ഷകൾ നൽകുമെന്ന് കരാർ പറയുന്നു.

ABOUT THE AUTHOR

...view details